Site icon Janayugom Online

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. 15 സിറ്റിങ്ങുമായി 22ന് സമാപിക്കും വിധമാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കും ഇത്തവണ പൂര്‍ണമായും സഭ ചേരുന്നത്. ക്രിമിനല്‍ നിയമഭേദഗതി അടക്കം 19 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പോസ്റ്റ് ഓഫിസ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്‍, കേന്ദ്ര സര്‍വകലാശാല ഭേദഗതി ബില്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ചോദ്യത്തിന് കോഴ ആരോപണം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ എത്തിക്സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഈ സമ്മേളന കാലത്ത് സഭയില്‍ ചര്‍ച്ചയാകും. ഇത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് മുമ്പ് ജൂലൈ 20ന് ആരംഭിച്ച വര്‍ഷകാല സമ്മേളനം ഏതാണ്ട് പൂര്‍ണമായും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Win­ter Ses­sion of Parliament
You may also like this video

Exit mobile version