Site iconSite icon Janayugom Online

ലണ്ടനില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിവസം, പരീക്ഷണം വിജയം

londonlondon

ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിവസമാക്കിക്കൊണ്ടുള്ള ബ്രിട്ടനിലെ തൊഴില്‍ മേഖലയില്‍ നടത്തിയ പരീക്ഷണം വിജയമെന്ന് റിപ്പോര്‍ട്ട്. ജോലിക്കാരില്‍ 97 ശതമാനം പേരും ആഴ്ചയില്‍ നാല് ദിവസം മാത്രംജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്ന് പഠനത്തില്‍ കണ്ടെത്തി.
2022 ജൂണില്‍ ആരംഭിച്ച ഫോര്‍ഡേ വീക്ക് ക്യാമ്പയിന്‍ ഡിസംബറിലാണ് അവസാനിച്ചത്. ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് എന്നീ സർവകലാശാലകളുടെ നേതൃത്വത്തില്‍ വിവിധമേഖലകളായി പ്രവര്‍ത്തിക്കുന്ന 61 കമ്പനികള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. 

നാല് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ തൊഴിലാളികളുടെ ഉല്പാദനക്ഷമതയും ജീവിത നിലവാരവും വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. തൊഴിലാളികളുടെ മാനസിക സമ്മര്‍ദം, ക്ഷീണം എന്നീ പ്രശ്നങ്ങള്‍ കുറയ്ക്കുമെന്നും വിദ‍ഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജോലിസമയം കുറഞ്ഞത് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് ഏറ്റവുമധികം ഗുണംചെയ്യുകയെന്നും പഠനത്തില്‍ പറയുന്നു. 

ടെക്നോളജി, മാര്‍ക്കറ്റിങ്, ഇവന്റ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെക്ടറിലുള്ള കമ്പനികളാണ് പുതിയ രീതിയിലേക്ക് മാറിയിട്ടുള്ളത്.
യൂറോപ്യൻ, ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളിലും പരീക്ഷണം നടത്താന്‍ പദ്ധതിയുണ്ട്. 

Eng­lish Sum­ma­ry: With only four work­ing days a week in Lon­don, the exper­i­ment was a success

You may also like this video

Exit mobile version