Site iconSite icon Janayugom Online

ചിത കത്തിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി, മരിച്ചെന്ന് കരുതിയ യുവാവിന് ബോധം വന്നു; ഭയന്നോടി ആളുകൾ

ചിതയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ യുവാവ്. ഉത്തർപ്രദേശിലെ മൊറേനയിലാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവം നടന്നത്.
തന്റെ ശവസംസ്കാര ചിതയ്ക്ക് തീയിടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഒരാൾക്ക് ബോധം വന്നു എന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.വൃക്ക സംബന്ധമായ അസുഖം ബാധിച്ച ജീതു പ്രജാപതി എന്നയാൾ ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു.അയൽക്കാർ എത്തിയപ്പോൾ ഇദ്ദേഹത്തിന് ശ്വാസമില്ലെന്ന് മനസ്സിലായി. തുടർന്ന് മറ്റ് പരിശോധനകൾ നടത്തുകയും ഇദ്ദേഹം മരിച്ചെന്ന് പറയുകയും ചെയ്തു. ഇക്കാര്യം ബന്ധുക്കളെയും കുടുംബക്കാരെയും അറിയിച്ച ശേഷം ഇദ്ദേഹത്തിന് ചിത ഒരുക്കുകയും ചെയ്തു. അന്ത്യകർമങ്ങൾക്കായി കൊണ്ടുപോയ ശേഷം, ശവസംസ്കാര ചിതയിൽ വച്ചപ്പോൾ അദ്ദേഹം ഉണരാൻ തുടങ്ങി. കണ്ടുനിന്നവർ ഭയന്ന് ഓടാൻ തുടങ്ങി.ഇയാളുടെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ടെന്ന് ഡോക്ടർ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ഉടൻ തന്നെ വൈദ്യസഹായം നൽകി.

eng­lish summary;With only min­utes left to light the pyre, the young man who was thought to be dead regained consciousness

you may also like this video;

Exit mobile version