Site iconSite icon Janayugom Online

അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി രാജിവച്ചു

anndersonannderson

സ്വീഡനിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സണ്‍ രാജിവച്ചു. നിയമിതയായി മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ലമെന്റിലെ ബജറ്റ് പരാജയത്തെ തുടര്‍ന്നാണിത്. ധനബിൽ പരാജയപ്പെട്ടതും നേരത്തേ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതുമാണു 54 കാരിയായ മഗ്ദലീനയുടെ രാജിക്കു കാരണമായത്.  സഖ്യകക്ഷിയായ ഗീന്‍സും, ന്യൂനപക്ഷ സര്‍ക്കാരില്‍ നിന്ന് പുറത്തുപോയി. സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശം, വലതുപക്ഷ സ്വീഡന്‍ ഡെമോകാറ്റ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് അനുകൂലമായി തള്ളി. പ്രധാനമന്തിയാകുന്നതിനു മുമ്പ് ധനമന്ത്രിയായിരുന്ന ആന്‍ഡേഴ്സണ്‍, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്.
പെൻഷൻ വർധനയുമായി ബന്ധപ്പെട്ട് ഇടതു പാർട്ടിയുമായി അവസാനനിമിഷം രാഷ്ട്രീയധാരണയുണ്ടാക്കിയാണ് 349 അംഗ പാർലമെന്റിൽ മഗ്ദലെന 117 പേരുടെ വോട്ട് നേടിയത്. 174 പേർ എതിർത്ത് വോട്ടുചെയ്തു. എന്നാൽ, നാമനിർദേശം തള്ളാൻ കുറഞ്ഞത് 175 എതിർവോട്ട് വേണം. മുൻ നീന്തൽ ചാംപ്യനായ മഗ്ദലെന 1996 ൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായാണു രാഷ്ട്രീയ മുഖ്യധാരയിലെത്തിയത്.

Eng­lish Sum­ma­ry: With­in hours of tak­ing office, the prime min­is­ter resigned

You may like this video also

Exit mobile version