നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസില്‍ പുതിയ വഴിത്തിരിവ്. അറസ്റ്റിലായ പ്രതി ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദനെ തിരിച്ചറിഞ്ഞു. പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്‍തര്‍ റോഡ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ ഷെഹ്‌സാദിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സാക്ഷികള്‍ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളും മുഖം തിരിച്ചറിയല്‍ പരിശോധനയും ഉള്‍പ്പെടെ കുറ്റകൃത്യവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന്ലീ പൊലിസ് പറഞ്ഞു.‘ഒരു വ്യക്തിയെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമ്പോഴെല്ലാം, അയാള്‍ക്കെതിരെ ഒന്നിലധികം തെളിവുകള്‍ ശേഖരിക്കും. പ്രതിക്കെതിരെ വാമൊഴിയായും, ഭൗതികമായും, സാങ്കേതികമായും ധാരാളം തെളിവുകള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരിയായ ആളെയാണ് ഞങ്ങള്‍ പിടികൂടിയിരിക്കുന്നത്’ — അഡീഷണൽ പൊലീസ് കമ്മീഷണർ പരംജിത്ത് സിംഗ് ദാഹിയ പറഞ്ഞു. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി നടന്റെ വീട്ടില്‍ കയറിയത്്. ബംഗ്ലാദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്ന പ്രതിയെ താനെയിലെ ഹിരാനന്ദാനി എസ്‌റ്റേറ്റില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

