Site iconSite icon Janayugom Online

51 ഹെറോയിന്‍ ഗുളികകള്‍ വിഴുങ്ങിയ യുവതിയെ അറസ്റ്റ് ചെയ്തു

drugsdrugs

മയക്കുമരുന്ന് ഗുളികള്‍ കടത്താന്‍ ശ്രമിച്ച യുവതി ഡല്‍ഹിയില്‍ പിടിയിലായി. 501 ഗ്രാം വരുന്ന 51 ഹെറോയിന്‍ ഗുളികകള്‍ വിഴുങ്ങിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഐജിഐ എയര്‍പോര്‍ട്ടില്‍വച്ചാണ് ഇവരെ പിടികൂടിയിതെന്ന് എക്സൈസ് അറിയിച്ചു. ഉഗാണ്ടയില്‍ നിന്നെത്തിയതാണിവര്‍. ട്രാവല്‍ ബാഗും ഹാന്‍ഡ് ബാഗും മാത്രമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താതിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്.

ഗുളികകള്‍ വിഴുങ്ങിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഗുളികകള്‍ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ 3.5 കോടി രൂപ വിലവരുന്ന ഹെറോയിനാണ് ഇത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Woman arrest­ed for swal­low­ing 51 hero­in pills

You may like this video also

Exit mobile version