ആലപ്പുഴയിൽ വൻ ലഹരിവേട്ട. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. ഇവര്‍ക്കൊപ്പം ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയെ പിടികൂടുന്നത്. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. ക്രിസ്റ്റീന സെക്സ് റാക്കറ്റിലെയും കണ്ണിയാണ്. പെൺകുട്ടികളെ ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിപട്ടികയിൽ ഉള്ളവരാണ് ഇവർ.
2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

