തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം ഉണ്ടായതായി പരാതി. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. മാല മോഷണം നടത്താനുള്ള ശ്രമമാണോ എന്നും അന്വേഷിക്കും.
മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു

