അച്ഛനും അമ്മയുമോടൊപ്പം യാത്ര ചെയ്യുന്നതിനിടെ വെള്ളം വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ കാൽതെന്നി ട്രാക്കിലേക്കു വീണ് യുവതിക്കു ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12.10 ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആണ് അപകടമുണ്ടായത്. കുടുംബാംഗങ്ങൾ എല്ലാവരുമൊത്ത് വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാൻ ഇറങ്ങി. തിരികെ എത്തും മുൻപേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന. സംസ്കാരം പിന്നീട്.
English Summary: woman died after slipped from train
You may like this video also