Site icon Janayugom Online

അലക്കിയിട്ട വസ്ത്രം എടുക്കാനിറങ്ങി; വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്. വൈകീട്ട് മഴയോട് കൂടിയുണ്ടായ അതിശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. സിമിയെ ഉടന്‍ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

Eng­lish Summary:Woman dies after being struck by light­ning in Wayanad

You may also like this video

Exit mobile version