പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് യുവതി മരിച്ചു. മഹാരാഷ്ട്രയിൽ പാൽഘർ സ്വദേശിനിയായ കുന്ദ വൈഭവ് എന്ന 31കാരിയാണ് മരിച്ചത്. ശാരീരികാസ്വസ്ഥതകളെത്തുടർന്ന് ചൊവ്വാഴ്ച രാത്രി യുവതിയെ പ്രദേശവാസികൾ പരിസരത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ഇവിടെ നിന്നും യുവതി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർക്ക് നിർദേശം നൽകി. തുടർന്ന് ജവഹറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവത്തിനിടെ മരിക്കുകയായിരുന്നു. പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നുവെന്നും രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം പ്രസവത്തിൽ കുട്ടി മരിച്ചതായും അവര്‍ പറഞ്ഞു. മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.