Site iconSite icon Janayugom Online

ഗർഭിണിയാകാന്‍ പൊക്കിള്‍ക്കൊടി കഴിച്ച 19കാരി മരിച്ചു

ആന്ധ്രാപ്രദേശിൽ ഗർഭിണിയാവാൻ വേണ്ടി പൊക്കിൾക്കൊടി കഴിച്ച 19കാരി മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ദാച്ചേപ്പള്ളി സ്വദേശിയാണ് മരിച്ചത്. മൂന്ന് വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി ഗർഭം ധരിക്കാൻ വേണ്ടി പല മരുന്നുകളും ഇവർ പരീക്ഷിക്കുകയായിരുന്നു. പല നാടൻ മരുന്നുകളും ഇവർ ഉപയോഗിച്ചിരുന്നു. പൊക്കിൾക്കൊടി കഴിച്ചാൽ ഗർഭിണിയാകുമെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതുപ്രകാരമാണ് യുവതി പൊക്കിൾക്കൊടി കഴിച്ചത്. 

നവജാത ശിശുവിൽ നിന്ന് പൊക്കിൾക്കൊടി എടുത്ത് വ്യാഴാഴ്ചയാണ് ഇവർ കഴിച്ചത്. ഇതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇവർ മരണപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി.മൃതദേഹം നരസറോപേട്ട സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പൊക്കിൾക്കൊടി കഴിക്കുന്നത് അശാസ്ത്രീയമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
eng­lish sum­ma­ry; Woman eats umbil­i­cal cord to get preg­nant, dies
you may also like this video;

Exit mobile version