Site icon Janayugom Online

തിരുവനന്തപുരത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍, മരിച്ചത് ഭര്‍ത്താവിന്റെ വീട്ടില്‍ ആഘോഷ ചടങ്ങുകള്‍ നടക്കുന്നതിനിടെ

തിരുവനന്തപുരത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍. ആര്യനാട് സ്വദേശിനിയായ ആദിത്യ (24)യെയാണ് ഭര്‍ത്താവ് മിഥുനിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.  മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികത്തിന്റ ആഘോഷങ്ങൾക്കിടെയാണ് ആദിത്യ മരിച്ചതെന്നാണ് വിവരം. ആര്യനാട് ആനന്ദപുരം സ്വദേശിനിയാണ് ആദിത്യ. ഇന്ന് പത്ത് മണിയോടെ മിഥുനിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ അടക്കം പരിശോധിക്കുകയാണ്. ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി.

 

Eng­lish Sum­ma­ry: woman found hanged in Thiruvananthapuram

 

You may like this video also

Exit mobile version