Site iconSite icon Janayugom Online

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അതിക്രമം.

സംഭവത്തില്‍ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി സ്വീകരിച്ചത്. യുവതിയുടെ പരാതിയില്‍ സിപിഒയ്‌ക്കെതിരെ ഹാര്‍ബര്‍ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയപ്പോള്‍ യുവതിയുടെ വീട്ടിലെത്തിയ വിജീഷ്
യുവതിയെ കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. നേരത്തെയും വിജീഷിനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

Exit mobile version