തൊടുപുഴയില്‍ യുവതി വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍. ആലക്കോട് പുത്തൻപറമ്പിൽ രാജേഷിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിബിന (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45ഓടെയാണ് സംഭവം.
പെൺകുട്ടിയുടെ അച്ഛനാണ് ബിബിന വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഉച്ചക്ക് ഒരു മണിയോ മരിക്കുകയായിരുന്നു.
ഭർത്താവ് അഖിൽ ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. തൃശൂർ സ്വദേശികളായ ഇവർ 2019മുതലാണ് ആലക്കോട് വാടകയ്ക്ക് താമസിക്കുന്നത്. അഖിൽ തൃശൂരിൽ ഓട്ടോ ഡ്രൈവറാണ്. ഇടക്കിടെ പോയിവരവരാറാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിൽ. ഇവർക്ക് ഒന്നര വയസുള്ള കുട്ടിയുണ്ട്.
English Summary: woman hanged to death
You may also like this video