Site icon Janayugom Online

പൂജാരിയ്ക്ക് ഉറക്കഗുളിക നൽകി ഭക്ത പത്ത് ലക്ഷം രൂപ കവർന്നു

പൂജാരിയ്ക്ക് ഉറക്കഗുളിക നൽകി പത്ത് ലക്ഷം രൂപ കവർന്ന യുവതി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശിനിയായ പിയു ബിശ്വാസ് എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരിയെയാണ് തന്റെ ‘ഫേസ്ബുക്ക് ഫ്രണ്ടായ’ യുവതി വഞ്ചിച്ചത്.

ഫേസ്ബുക്ക് വഴിയാണ് പൂജാരി ഇവരെ പരിചയപ്പെടുന്നത്. പിന്നാലെ കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് പൂജാരിയുടെ ഭുവനേശ്വറിലെ ഫ്ലാറ്റിൽ എത്തിയ യുവതി പൂജാരിക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക നൽകിയതിന് ശേഷം സ്വർണ്ണാഭരണങ്ങളും 20, 000 രൂപയോളം പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പൊലീസ് ഉത്തരവിട്ടു.

Eng­lish sum­ma­ry; woman-held-for-robbing-puri-temple-priest

You may also like this video;

Exit mobile version