തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പ്രതിയെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി തൊട്ടടുത്ത വീട്ടിലെ സ്ത്രീയുമായി വഴക്കുണ്ടായതായും ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞാണ് പ്രതി ആദം അലി കടന്നുകളഞ്ഞതെന്ന് സുഹൃത്തുക്കളോട് പറഞ്ഞതായി വിവരം.
ദേഷ്യം വന്ന് താൻ ആ സ്ത്രീയെ തല്ലിയെന്നു ആദം പറഞ്ഞതായാണ് കൂടെ താമസിക്കുന്നവർ മൊഴി നൽകിയത്.
ഇക്കാര്യം ഉടൻ തന്നെ കെട്ടിട ഉടമയെ അറിയിച്ചെന്നും ഇതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് മനോരമയെ കാണാനില്ലെന്ന വിവരം അദ്ദേഹം അറിഞ്ഞതെന്നും ആദം അലിയുടെ സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞു. അതിഥിത്തൊഴിലാളികളിൽ കുറച്ചു പേർ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയിൽ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോൺ വിളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തുവെന്നും കാണാതായ അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ ശക്തമാക്കിയതായി കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണത്തിനു പുറമേ വയോധിക അണിഞ്ഞിരുന്ന മാലയും വളകളും അക്രമി കവർന്നിട്ടുണ്ട്.
കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണു കൊല്ലപ്പെട്ടത്.
English Summary: woman killed in thiruvananthapuram
You may like this video also