Site icon Janayugom Online

പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

കണ്ണൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ആളെ ഉടന്‍ പിടികൂടുമെന്ന്‌ പൊലീസ് അറിയിച്ചു. കണ്ണൂരിലെ പാനൂരിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 22 കാരിയായ പാനൂര്‍ വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയയാണ് വീട്ടിനുള്ളില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.

രാവിലെയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു ആക്രമണം. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: woman killed kannur
You may also like this video

Exit mobile version