ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശി തങ്കമണിയെ (69) ആണ് വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണു സംശയം. സംഭവത്തിൽ മോഷ്ടാവ് എന്ന് സംശയിക്കുന്ന പോത്തൻകോട് സ്വദേശി തൗഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു . ഇയാളുടെ ശരീരത്തിൽ പരുക്കുകളുണ്ട്. ഇവർ തമ്മിൽ പിടിവലി നടന്നതായാണ് പൊലീസ് കരുതുന്നത് . സ്ത്രീയുടെ സ്വർണക്കമ്മലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരത്തിൽ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
പോത്തൻകോട് ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പിടിയിൽ

