Site iconSite icon Janayugom Online

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ച നിലയില്‍

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ച നിലയില്‍. മകളുടെ വിവാഹത്തിനായി ഉത്തർപ്രദേശിലെ മൊറാദ്ബാദ് സ്വദേശിനി ഒന്നരവര്‍ഷമായി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച നോട്ടുകെട്ടാണ് ചിതലരിച്ചത്. അൽക പഥക് എന്ന സ്ത്രീ 2022 ഒക്ടോബറിലാണ്, മകളുടെ വിവാഹത്തിനായി നീക്കിവെച്ച പണവും സ്വർണ ആഭരണങ്ങളും ബാങ്ക് ലോക്കറിൽ നിക്ഷേപിച്ചത്.

കെ വൈ സി വെരിഫിക്കേഷന് വേണ്ടി ബാങ്ക് അധികൃതര്‍ അല്‍കയെ വിളിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക്കര്‍ തുറന്നപ്പോഴാണ് നോട്ടുകെട്ടില്‍ ചിതലരിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

ചെറിയ ബിസിനസും ട്യൂഷന്‍ ക്ലാസും നടത്തി സ്വരുക്കൂട്ടിയ പണമായിരുന്നു ഇതെന്ന്​ അൽക പറയുന്നു. പണം കയ്യിലിരുന്ന് ചെലവായി പോകാതിരിക്കാനും മോഷ്ടിക്കപ്പെടാതിരിക്കാനുമാണ് ആഭരണങ്ങള്‍ക്കൊപ്പം ലോക്കറില്‍വെച്ചത്. പണം ഈ രീതിയില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന്​ അല്‍ക പറയുന്നു. ബ്രാഞ്ച് മാനേജർ സംഭവം ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Woman los­es Rs 18 lakh kept in bank lock­er after ter­mite attack
You may also like this video

Exit mobile version