യുകെയില്‍ സ്ത്രീയെ പീഡിപ്പിച്ച മലയാളി യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി 29 കാരൻ മനോജ് ചിന്താതിരയെയാണ് 12 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 11ന് വിക്ടോറിയ പാർക്കിൽവെച്ചാണ് സംഭവം നടന്നത്. അസ്വസ്ഥ പ്രകടിപ്പിച്ച യുവതിയെ തെരുവിൽവെച്ച് കണ്ട മനോജ് സമീപിക്കുകയായിരുന്നു. ഇയാൾ യുവതിക്ക് ബിയർ വാങ്ങി നൽകി ബോധരഹിതയാക്കിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം യുവതിയില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് പ്രതിയെ പിടികൂടാൻ സാഹയമായത്. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താനും കോടതി വിധിച്ചിരിക്കുകയാണ്.
യുകെയില്‍ സ്ത്രീയെ പീഡിപ്പിച്ചു; മലയാളി യുവാവിന് 12 വര്‍ഷം തടവിനും നാടുകടത്തലിനും ഉത്തരവിട്ട് കോടതി

