Site iconSite icon Janayugom Online

യുവതിയെ ബലാത്സംഗം ചെയ്തു: ശിവസേന നേതാവിനും സുഹൃത്തിനുമെതിരെ കേസ്

DageDage

ശിവസേനയുടെ പുതിയ താനെ ജില്ലാ മേധാവി കേദാർ ദിഗെയ്ക്കും സുഹൃത്ത് രോഹിത് കപൂറിനും എതിരെ മുംബൈ ബലാത്സംഗക്കേസ്. ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
2001 ഓഗസ്റ്റിൽ അന്തരിച്ച ശിവസേന നേതാവ് ആനന്ദ് ദിഗെയുടെ അനന്തരവനാണ് കേദാർ ദിഗെ. ജൂലൈ 31 നാണ് കേദാർ ദിഗെയെ പാർട്ടിയുടെ പുതിയ താനെ ജില്ലാ തലവനായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നിയമിച്ചത്. രോഹിത് ബലാത്സംഗം ചെയ്തുവെന്നും കേദാർ ദിഗെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും 23 കാരിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുക്കുന്നകതിന് അധികാരികളെ സമീപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ദിഗെ ഇരയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞതായി മുംബൈ പൊലീസ് പറ‍ഞ്ഞു.
മുംബൈയിലെ ഹോട്ടലില്‍ ജീവനക്കാരിയാണ് യുവതി. ഇവിടെ തങ്ങാനെത്തിയപ്പോഴാണ് രോഹിത് കപൂര്‍ ബലാത്സംഗത്തിനിരയാക്കിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. കേസിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: Woman raped: case against Shiv Sena leader and friend

You may like this video also

YouTube video player
Exit mobile version