യുകെയില്‍ ബേബി ഫോര്‍മുല ക്ഷാമം തുടരുന്നതിനിടെ യുഎസിലെ യൂട്ടായിൽ നിന്നുള്ള ഒരു സ്ത്രീ 118 ലിറ്ററോളം (4000 ഔണ്‍സ്) സ്വന്തം മുലപ്പാൽ വില്‍ക്കാനൊരുങ്ങുന്നു. അലിസ്സ ചിറ്റിയെന്ന യുവതിയാണ് യുകെയിലെ കുഞ്ഞുങ്ങള്‍ക്കായി സ്വന്തം മുലപ്പാല്‍ നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്.
ഒരൗണ്‍സിന് ഒരു ഡോളര്‍ എന്ന നിരക്കില്‍ മുലപ്പാല്‍ വില്‍ക്കുമെന്ന് അലിസ്സ പറഞ്ഞു. 12 മാസം താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍ക്കുന്ന ഭക്ഷണമാണ് ബേബി ഫോര്‍മുല. കഴിഞ്ഞ കുറെ നാളുകളായി യുഎസില്‍ കടുത്ത ക്ഷാമമാണ് ഇതിന് നേരിടുന്നത്. ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മാതാപിതാക്കളും വലിയ ആശങ്കയിലാണ്.
യുഎസില്‍ 40 ശതമാനം ബേബി ഫോര്‍മുല ക്ഷമാമാണ് അനുഭവപ്പെടുന്നതെന്നാണ് വിവരം. ഇതിനെത്തുടര്‍ന്ന് അലിസയെപ്പോലെ നിരവധി അമ്മമാരാണ് യുഎസില്‍ മുലപ്പാല്‍ വില്‍പ്പന നടത്തുന്നത്.
English summary;Woman selling 118 litres of her own breast milk to help families
You may also like this video;