നിര്‍ത്തിയിട്ട ട്രെയിനില്‍ സ്ത്രീക്ക് നേരെ ലൈംഗിക പീഡനം.സംഭവത്തില്‍ പോര്‍ട്ടറെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ബാന്ദ്ര ടെര്‍മിനസില്‍ ഞായറാഴ്ചയാണ് സംഭവം.ഹരിദ്വാറില്‍ നിന്നുമെത്തിയ സ്ത്രീയെയാണ് ഇയാള്‍ ആളില്ലാത്ത് ട്രെയിനില്‍ വെച്ച് പീഡിപ്പിച്ചത്.
ലോക്കൽ ട്രെയിനിൽ ബാന്ദ്ര ടെർമിനസിൽ എത്തിയ സ്ത്രീ മറ്റൊരു പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കയറിയപ്പോഴായിരുന്നു സംഭവം.സ്ത്രീ ട്രെയിനിൽ കയറുന്നത് ശ്രദ്ധിച്ച പോർട്ടർ പിന്നാലെയെത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഇവർ ബാന്ദ്ര റെയിൽവേ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

