കഴുത്തില്‍ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് യുവതിയെ കൊലപ്പെടുത്തി. പെരുമ്പാവൂർ കീഴില്ലത്ത് ജിബിമോളാണ് കൊലപ്പെട്ടത്. യുവതിയുടെ ലിവിങ് പങ്കാളി കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി വീട്ടിൽ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കൊലപാതകതിന് ശേഷം രക്ഷപ്പെട്ട പ്രതിയെ അപകടത്തില്‍പ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ലൈജുവിന്റെ ബൈക്ക് ബസിൽ ഇടിപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായിയാണ് പൊലീസ് നിഗമനം. അപകടത്തിൽ ലൈജുവിന്റെ തലയ്ക്കും നെഞ്ചിനു പരിക്കേറ്റിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
നിയമപരമായി വിവാഹം കഴിക്കാത്ത ഇവർക്ക് ഒരു മകനുണ്ട്. ആദ്യബന്ധത്തിൽ ലൈജുവിന് രണ്ട് മക്കളും, ജിബിമോൾക്ക് ഒരു മകനുമുണ്ട്. മുവാറ്റുപുഴ ഗവ. ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജിബിമോളുടെ മൃതദേഹം സംസ്കരിച്ചു.

