Site icon Janayugom Online

വെഞ്ഞാറമൂട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു

കുടുംബ പ്രശ്നത്തെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.

വെഞ്ഞാറമൂട് മാമൂട് ബിന്ദു ഭവനിൽ ബിന്ദു (30) നെയാണ് 90 ശതമാനം പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. 

കുടുബ വഴക്കിൽ മനംനൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവ സമയം ഭർത്താവ് ലാലു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവതിക്ക് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിടെ ലാലുവിനും പൊള്ളലേറ്റിരുന്നു. അയൽക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് പോലീസെത്തി ബിന്ദുവിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും 8 മണിയോടെ മരണമടയുകയായിരുന്നു.
eng­lish summary;woman who tried to com­mit sui­cide by set­ting fire to kerosene in Ven­jaramood died
you may also like this video;

Exit mobile version