Site icon Janayugom Online

മുംബൈയില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍

മുംബൈയിലെ മാങ്കുർദിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഓവുചാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വഴിയാത്രക്കാരാണ് സാക്കിർ ഹുസൈൻ നഗറിലെ ഓവുചാലിൽ പ്ലാസ്റ്റിക് ബാഗ് കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചതാണ് 25 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീയുടെ കൈയും കാലും കയറുപയോഗിച്ച് കെട്ടിയ നിലയിലുള്ള മൃതദേഹം കണ്ടത്. മൃതദേഹത്തിൽ നിന്ന് താലിമാല ഉൾപ്പടെയുള്ള ആഭരണങ്ങളും കണ്ടെടുത്തു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും  പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; Wom­an’s body found in plas­tic bag in Mumbai

you may also like this video;

Exit mobile version