Site iconSite icon Janayugom Online

ഡ്രെയിനേജിനകത്ത് സ്യൂട്ട്കേസില്‍ സ്ത്രീയുടെ മൃതദേഹം

തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ നല്ലൂരിനടുത്ത് ഡ്രെയിനേജിന് അകത്ത് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ തിരുപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച സ്ത്രീയെയോ മരണകാരണമോ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

തിരക്കേറിയ തിരുപ്പൂർ‑ധാരാപുരം ഹൈവേയിൽ രാവിലെ 8.30 ഓടെ വഴിയാത്രക്കാരാണ് ഉപേക്ഷിച്ച നിലയിൽ നീല സ്യൂട്ട്കേസ് രക്തക്കറകളോടെ കണ്ടെത്തിയത്.

തുടർന്ന് അവർ പൊലീസിൽ അറിയിക്കുകയും ചെയ്തു. നല്ലൂർ റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂരിലെ സർക്കാർ മെഡിക്കൽ കോളജിലേക്ക് അയച്ചു.

Eng­lish Sum­ma­ry: Wom­an’s body in suit­case inside drainage

You may like this video also

YouTube video player
Exit mobile version