Site iconSite icon Janayugom Online

സ്യൂട്ട്കേസിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിന് സമീപത്ത് കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് സ്യൂട്ട്കേസ് കണ്ടത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

സ്ഥലത്ത് ഫൊറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്. മൃതദേഹത്തിന്റെ ഇടതുകൈവിരലിൽ “8” എന്ന നമ്പറും ഒപ്പം ഇടതു തോളിൽ “മാ” എന്നും പച്ചകുത്തിയിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗുരുഗ്രാം പൊലീസ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version