Site iconSite icon Janayugom Online

സൂയിസെെഡ് പോഡിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം; സ്വിറ്റ്സര്‍ലന്‍ഡില്‍ നിരവധി പേര്‍ അറസ്റ്റില്‍

podpod

സ്വിറ്റ്സര്‍ലന്‍ഡില്‍ 64കാരിയെ ആത്മഹത്യാ പെ­ട്ടി (സൂയിസെെഡ് പോഡ്) ക്കു­ള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സാര്‍കോ എന്ന കമ്പനിയുടെ പോഡ് ഉപയോഗിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചവരെയുള്‍പ്പെടെ നിരവധിപേരെ കസ്റ്റഡിയിലെടുത്തു.

സ്വിറ്റ്സർലന്‍ഡ്- ജർമ്മനി അതിർത്തിയിലുള്ള മെരിഷ്വേസെനിലെ വനമേഖലയിൽ വച്ചാണ് സൂയിസൈഡ് പോഡ് ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു. രഹസ്യ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ വിവരം പുറത്തറിഞ്ഞത്.

സൂയിസൈഡ് പോഡ് അം​ഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്. കൃത്യമായ കാരണങ്ങളുണ്ടെങ്കിൽ മരിക്കാനുള്ള അനുമതി നിയമാനുസൃതമായി നൽകുന്ന രാജ്യമാണ് ഇവിടം.

വേദനകളൊന്നും ഇല്ലാത്ത മരണമാണ് ഈ സൂയിസൈഡ് പോഡുകളുടെ ആശയത്തിനു പിന്നിലെങ്കിലും മരിച്ച സ്ത്രീക്ക് ഇത്തരത്തിലുള്ള കാരണങ്ങളില്ലെന്നാണ് പൊലീസ് നിരീക്ഷണം. ഇതോടെയാണ് സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചവരേയും സഹായം നൽകിയവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ ഈ സൂയിസൈഡ് പോഡ് ഉപയോഗിക്കാൻ പുറത്തുനിന്നുള്ള ആളുകൾക്ക് സാധിക്കില്ലെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

Exit mobile version