Site iconSite icon Janayugom Online

യുവതിയുടെ മരണം കൊലപാതകം: ഭർത്താവ് അറസ്റ്റിൽ

murdermurder

ചോറ്റാനിക്കരയിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കൊലപാതകമെന്ന് കണ്ടെത്തി. ഭർത്താവ് ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവിനെ (37) ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
ക്രിസ്മസ് ദിവസമാണ് സംഭവം നടന്നത്. ഭാര്യ ശാരിയെ വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടു എന്നാണ് പൊലീസിൽ കൊടുത്ത പരാതി. ജീവൻ രക്ഷിക്കാൻ വേണ്ടി ഷാൾ മുറിച്ച് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെന്നും ഇയാള്‍ പറഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

യുവതിയെ സംശയത്തിന്റെ പേരിൽ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 25 ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടർന്ന് അവശനിലയിലായ ശാരിയുടെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി. മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേർത്ത് അമർത്തി. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൊണ്ട് കിടപ്പുമുറിയുടെ കഴുക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോൾ ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവുകളും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തിൽ നിർണായകമായി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 

Eng­lish Sum­ma­ry: Wom­an’s death mur­der: hus­band arrested

You may also like this video

YouTube video player
Exit mobile version