Site iconSite icon Janayugom Online

സ്ത്രീകൾക്ക് രക്ഷിതാവിന്റെ സമ്മതമില്ലെങ്കിലും വിവാഹം കഴിക്കാം; നിയമത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനൊരുങ്ങി യുഎഇ

വിവാഹ നിയമത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനൊരുങ്ങി യുഎഇ. വിവാഹ സമ്മതം, കസ്റ്റഡി അവകാശങ്ങൾ, വിവാഹമോചന നടപടിക്രമങ്ങൾ എന്നിവയിലാണ് മാറ്റങ്ങൾ വരിക. സ്ത്രീകൾക്ക് രക്ഷിതാവിന്റെ സമ്മതമില്ലെങ്കിലും ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിക്കാം എന്നതാണ് പ്രധാനപ്പെട്ട മാറ്റം.
വിദേശികളായ മുസ്ലിം സ്ത്രീകൾക്ക് അവരുടെ രാജ്യത്തെ നിയമപ്രകാരം വിവാഹത്തിന് ഒരു രക്ഷിതാവ് വേണമെന്ന് നിര്‍ബന്ധമില്ലാത്തപക്ഷം അവരുടെ
വിവാഹത്തിന് രക്ഷിതാവിന്റെ സമ്മതം ആവശ്യമില്ലെന്നും നിയമം വ്യക്തമാക്കുന്നു. വിവാഹം കഴിക്കാൻ പോകുന്നവര്‍ തമ്മിലുള്ള പ്രായ വ്യത്യാസം മുപ്പത് വയസ് കവിയുകയാണെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ നടത്താൻ കഴിയൂവെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. കൂടാതെ 18 വയസ്സിന് മുകളിലുള്ള ഒരാൾ വിവാഹം കഴിക്കാൻ രക്ഷിതാവിൽ നിന്ന് വിസമ്മതം നേരിടുകയാണെങ്കിൽ, അവർക്ക് കോടതിയെ സമീപിക്കാനും അവകാശമുണ്ട്. ഈ വർഷം ഏപ്രിൽ 15 മുതൽ നിയമത്തിലെ മാറ്റങ്ങൾ നിലവിൽ വരും.

Exit mobile version