Site iconSite icon Janayugom Online

നായ കുറുകെ ചാടി ; പാലക്കാട് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു

നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. പഴനി കുട്ടി എന്ന യുവാവാണ് വണ്ടി ഓടിച്ചത്. നൊച്ചുള്ളിയിൽ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടി നിയന്ത്രണം തെറ്റുമറിയിക്കുകയായിരുന്നു. അപകടത്തില്‍ പഴനി കുട്ടിക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം. തുടർന്ന് പരിക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Eng­lish Sum­ma­ry: women died stray dog attack
You may also like this video

YouTube video player
Exit mobile version