വടകരയില്‍ റോഡ് മുറിച്ച് കടന്ന വീട്ടമ്മയെ ഥാർ ജീപ്പ് ഇടിച്ചു. പുറമേരി സ്വദേശി ശാന്ത (60) സംഭവലസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഹോട്ടൽ തൊഴിലാളിയായ ഇവര്‍ ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദ്ദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വടകരയില്‍ അതിവേഗത്തില്‍ എത്തിയ ഥാര്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു

