ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ശേഷം വനിതകള്‍ ഗർഭിണികളാകുന്നുവെന്ന വിഷയത്തില്‍ ഇടപെടലുമായി കല്‍ക്കട്ട ഹൈക്കോടതി.
സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 196 ഓളം കുഞ്ഞുങ്ങള്‍ ജനിച്ചതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വനിതാ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നിടങ്ങളില്‍ പുരുഷ ജീവനക്കാരെ നിരോധിക്കണമെന്നും ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തു.
ചീഫ് ജസ്റ്റിസ് ടി എസ് ശിവാഞ്ജനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിഷയത്തെ ഗൗരവമായി വീക്ഷിക്കുമെന്ന് അറിയിച്ചു. റിപ്പോർട്ട് ക്രിമിനല്‍ കുറ്റങ്ങള്‍ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചില്‍ പരിഗണിക്കാനായി മാറ്റി. പബ്ലിക് പ്രോസിക്യൂട്ടറുടെ സേവനം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു
പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങള്‍ അമ്മമാരോടൊപ്പം കഴിയുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും, സ്ത്രീകള്‍ തടവുകാരായി ജയിലില്‍ എത്തിയ ശേഷം ഗർഭംധരിച്ച് ഉണ്ടായവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
English Summary: Women in prison become pregnant; About 196 babies were born
You may also like this video