Site iconSite icon Janayugom Online

അപമര്യാദയായി പെരുമാറിയ സംഭവം: സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും, മാധ്യമ പ്രവര്‍ത്തക

അപമര്യാദയായി പെരുമാറിയതില്‍ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മാധ്യമ പ്രവര്‍ത്തക. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. അനുവാദമില്ലാതെ തന്‍റെ തോളില്‍ പിടിച്ചെന്നും എതിര്‍പ്പ് അറിയിച്ച് കൈ പിടിച്ചുമാറ്റിയപ്പോള്‍ ആവര്‍ത്തിച്ചെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. ഇന്നലെ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സംഭവം.

എന്നാല്‍ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നുമടക്കം വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതോടെ സുരേഷ് ഗോപി മാപ്പ് പറയുകയായിരുന്നു. ഒരു മകളെ പോലെയാണ് കണ്ടതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായല്ല വിശദീകരണമായാണ് തോന്നിയത്. ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി, പെട്ടെന്ന് ഷോക്കായി പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതമുണ്ടാക്കി’- മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും വിഷയത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Women jour­nal­ist files com­plaint against Suresh Gopi
You may also like this video

Exit mobile version