Site iconSite icon Janayugom Online

വനിതാ നിർമ്മാതാക്കളുടെ യോഗം വിളിച്ചുചേർത്തത് പ്രഹസനം: സാന്ദ്ര തോമസും ഷീലാ കുര്യനും അസോസിയേഷൻ സെക്രട്ടറിയ്ക്ക് കത്ത് അയച്ചു

sandra thomassandra thomas

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനില്‍ തര്‍ക്കം രൂക്ഷമായി. വനിതാ നിർമ്മാതാകളുടെ യോഗം വിളിച്ച് ചേർത്തത് പ്രഹസനമാണെന്നാരോപിച്ച് നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീലാ കുര്യനും അസോസിയേഷൻ സെക്രട്ടറിയ്ക്ക് കത്ത് അയച്ചു. 

അസോസിയേഷൻ പ്രവർത്തിക്കുന്നത് ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും കത്തിൽ മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തെഴുതിയതായി സാന്ദ്രാ തോമസ് പറഞ്ഞു. പേടിച്ച് നിൽക്കുന്ന അവസ്ഥ മാറണം. പല നടൻമാരും സെറ്റിൽ വൈകി വരുന്നു. സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നു. ഐ സി കമ്മിറ്റി ഉണ്ടെങ്കിൽ തന്നെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. പല സ്ത്രീ നിർമ്മാതാക്കൾക്കും മെൻ്റൽ ഹരാസ്മെൻ്റ് ഉണ്ടാകുന്നുവെന്നും അവർ പറഞ്ഞു. വ്യാജ പീഡന പരാതികൾ വരുന്നു എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടിനോട് യോജിപ്പില്ലെന്നും പരാതികളിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. 

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾപ്പെടെ പൊളിച്ചെഴുത്ത് വേണമെന്നും സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. മതിയായ ചര്‍ച്ചകള്‍ നടത്താതെ ഏകപക്ഷീയമായാണ് മുഖ്യമന്ത്രിക്ക് നടിമാര്‍ ഉള്‍പ്പെട്ട സംഘം കത്തയച്ചതെന്നും സാന്ദ്ര തോമസും ഷീലാ കുര്യനും ആരോപിച്ചു. 

Exit mobile version