Site iconSite icon Janayugom Online

ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ വനിതകളും; അപേക്ഷിച്ചത് 28,000 പേര്‍

സൗദിയില്‍ 30 വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേക്ക് ജോലി തേടി അപേക്ഷ നല്‍കിയത് 28,000 വനിതകള്‍. സ്പാനിഷ് റെയില്‍വേ ഓപ്പറേറ്റര്‍ റെന്‍ഫെയാണ് അപേക്ഷകരെ ക്ഷണിച്ചത്. രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നതിനാല്‍ ഈ രംഗത്തെ മുന്നേറ്റം എടുത്തു കാണിക്കുന്നതാണിതെന്ന് അധികൃതര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയാകും. തെരഞ്ഞെടുക്കപ്പെടുന്ന 30 വനിതകള്‍ മെക്കയ്ക്കും മദീനയ്ക്കും ഇടിയിലോടുന്ന ബുള്ളറ്റ് ട്രെയിന്‍ ഓടിക്കും. ഒരു വര്‍ഷത്തെ ശമ്പളത്തോടു കൂടിയുള്ള പരിശീലനത്തിന് ശേഷമായിരിക്കും ട്രെയിന്‍ ഓടിക്കാന്‍ അവസരം ലഭിക്കുക.
2018 മുതല്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കിയത് മുതല്‍ സ്ത്രീകള്‍ക്ക് സൗദി അറേബ്യ ക്രമേണ അവസരങ്ങള്‍ തുറക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഇരട്ടിയാക്കാന്‍ സഹായിച്ചു. 33 ശതമാനമായാണ് സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചത്.

ENGLISH SUMMARY; Women to run bul­let train in Sau­di; 28,000 peo­ple applied

You may also like this video;

Exit mobile version