Site iconSite icon Janayugom Online

ബലാ ത്സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവത്തെ മോചിപ്പിക്കാൻ തെരുവിലിറങ്ങി സ്ത്രീകള്‍

bappubappu

ശിഷ്യയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആശാറാം ബാപ്പുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ മാര്‍ച്ച് നടത്തി. മധ്യപ്രദേശിലെ ജബല്‍പൂര്‍ തെരുവകളിലാണ് നൂറിലധികം സ്ത്രീകള്‍ മാര്‍ച്ച് നടത്തിയത്. ബാപ്പുവിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഉടൻ വിട്ടയക്കണമെന്നാണ് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. ആശാറാമിന്റെ മോചനത്തിനായി സ്ത്രീകള്‍ മുദ്രാവാക്യം മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശാറാം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ആരോഗ്യസ്ഥിതികണക്കിലെടുത്ത് തടവ് റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഇതിന് പിന്നാലെ സ്ത്രീകള്‍ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. സൂറത്ത് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ മൊട്ടേരയിലെ ആശ്രമത്തില്‍വച്ച് ആശാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ 2013 ലാണ് പൊലീസ് കേസെടുത്തത്. കേസില്‍ ശിക്ഷിക്കപ്പെട്ട ആശാറാം നിലവില്‍ രാജസ്ഥാനിലെ ജോധ്പുര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെ ഗുജറാത്തിലും മറ്റൊരു കേസില്‍ ആശാറാം ബാപ്പു ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്നു. 

Eng­lish Sum­ma­ry: Women took to the streets to free the god­man accused in the rape case

You may also like this video

Exit mobile version