കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യം കുറഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നു പറഞ്ഞാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്.
50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടാക്കണം എന്നായിരുന്നു രാഹുൽഗാന്ധി പറഞ്ഞത്. കഴിഞ്ഞതവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ പക്ഷേ അത് ഒന്നായി കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറഞ്ഞത് കേൾക്കണമെന്നും വനിതകളെ കൂടുതലായി ഉൾപ്പെടുത്തണമെന്നും ഷമ പറഞ്ഞു.
English Summary: Women were not considered as candidates; Shama Muhammad against the Congress
You may also like this video

