പേരാമ്പ്ര ബീവറേജ് ഔട്ട് ലെറ്റിനു സമീപമുള്ള ആയുഷ് സ്പാ മസാജ് സെന്ററിൽ പെൺവാണിഭം നടക്കുന്നതായുള്ള പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ എട്ടുപേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിന്റെയാണ് സ്ഥാപനം.
ഒരു വർഷത്തിലധികമായി ഈ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. മറ്റു ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു ഇയാളുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

