Site iconSite icon Janayugom Online

ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവം; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ ഗൃഹ പ്രവേശന സമയത്തായിരുന്നു വിവാദ സംഭവം നടക്കുന്നത്.

ചടങ്ങിന്റെ പേര് പറഞ്ഞ് സച്ചിന്റെയും നവവധു സജ്‌ലയുടെയും തല തമ്മിൽ അയൽവാസിയായ ആള്‍ പിടിച്ച് കൂട്ടിമുട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകൾ തമ്മിൽ കൂട്ടിമുട്ടിച്ചപ്പോൾ വധുവും വരനും ഞെട്ടുന്നതും, യുവതി വേദനകൊണ്ട് കരയുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു. വേദന കൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ടാണ് വരന്റെ വീട്ടിലേക്ക് ആദ്യമായി കയറിപ്പോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ വനിതാ കമ്മിഷൻ കേസെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: wom­ens com­mis­sion reg­is­ters suo moto case on cou­ple head col­li­sion case
You may also like this video

Exit mobile version