Site iconSite icon Janayugom Online

വനിതാ ദിനം; കൊച്ചി മെട്രോയിൽ സ്‌ത്രീകൾക്ക് ഇന്ന് സൗജന്യ യാത്ര

അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയിൽ ഇന്ന് സ്‌ത്രീകൾക്ക് സൗജന്യ യാത്ര. പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്കും സ്ത്രീകള്‍ക്കും സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആർഎൽ അറിയിച്ചു.

ഇതോടൊപ്പം പെൺകുട്ടികൾക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങൾ ക്ലിക്ക് ചെയ്‌ത് കെഎംആർഎല്ലിന് അയച്ചുകൊടുക്കുക. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് 20 പേരെ തിരഞ്ഞെടുക്കും. ഫൈനൽ മത്സരത്തിൽ വിജയികളാകുന്ന മൂന്ന് പേർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.

Eng­lish Summary:Women’s Day; Free ride for women on Kochi Metro today
You may also like this video

Exit mobile version