Site icon Janayugom Online

വനിതാ ലീഗ്: ബാസ്കോ ഒതുക്കുങ്ങലിന് ജയം

കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള വനിതാ ലീഗ് ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാസ്കോ ഒതുക്കുങ്ങൽ കേരള യുണൈറ്റഡ് എഫ്സിയെ പരാജയപ്പെടുത്തി. 19-ാംമിനിട്ടിൽ 6-ാം നമ്പർ കൃഷ്ണപ്രിയ ബാസ്കോയ്ക്കു വേണ്ടി ഗോൾ നേടി. 78-ാം മിനിട്ടിൽ ബേബി ലാൽചന്ദ്മിയാണ് കേരള യുണൈറ്റഡ് എഫ്സിക്കു വേണ്ടി ഗോൾ നേടിയത്. 

കളിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോളിന്റെ നേട്ടത്തിൽ മുന്നേറിയ ബാസ്കോയ്ക്ക് 78-ാം മിനിട്ടിൽ കേരള എഫ്സി ഗോൾ മടക്കിയതോടെ പോരാട്ടം കടുപ്പിക്കേണ്ടി വന്നു. നല്ല പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. സെപ്തംബർ 18 ഞായറാഴ്ചയാണ് അടുത്തകളി അന്ന് ഗോകുലം കേരള എഫ്സിയും എസ്ബിഎഫ്എ പൂവാറും തമ്മിൽ ഏറ്റുമുട്ടും. 

Eng­lish Sum­ma­ry: Wom­en’s League: Bas­co Otukkun­gal wins

You may like this video also

Exit mobile version