Site icon Janayugom Online

വനിതാ ലീഗ് ഫുട്ബോൾ: ബാസ്കോയെ തറപറ്റിച്ച് ഗോകുലം

കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഗോകുലം കേരള എഫ് സി, ബാസ്കോ എഫ് സിയെ തറപറ്റിച്ചു. ഗോകുലത്തിന്റെ 10-ാം നമ്പർ വിവിയൻ കൊനെഡു അഡ്ജെയ 23, 51 മിനിറ്റുകളിലായി രണ്ടു ഗോളുകൾ നേടി.

71-ാം മിനിറ്റിൽ 19-ാം നമ്പർ ഹർമിലൻ കൗറിന്റെ മറ്റൊരു ഗോൾ കൂടി. (3–0). സെക്കന്റ് ഹാഫിൽ മഴയിലാണ് കളി മുന്നേറിയത്. ഗോകുലത്തിന്റെ മികവിൽ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. ഗോകുലത്തിന്റെ പ്രതിരോധനിര ഭേദിച്ച് മുന്നേറാൻ ബാസ്കോയ്ക്കായില്ല. സെപ്തംബർ 11നാണ് അടുത്ത മത്സരം. അന്ന് എമിറേറ്റ്സ് എഫ് സിയും ഗോകുലം കേരള എഫ് സിയും ഏറ്റുമുട്ടും.

Eng­lish Sum­ma­ry: Wom­en’s League Football
You may also like this video

Exit mobile version