വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരേ ഇന്ത്യൻ വനിതകളുടെ മികച്ച പ്രകടനം. സൂപ്പർ താരങ്ങളായ സ്മൃതി മന്ദാനയുടെയും ഹർമൻപ്രീത് കൗറിന്റെയും സെഞ്ചുറി നേട്ടത്തിലാണ് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് അടിച്ചുകൂട്ടി. മന്ദാന 119 പന്തില്‍ 123 റൺസും ഹര്‍മന്‍പ്രീത് 107 പന്തില്‍ 109 റൺസുമാണ് നേടിയത്.
കരിയറിലെ 67–ാം മത്സരം കളിക്കുന്ന മന്ദാനയുടെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. രണ്ടാം ലോകകപ്പ് സെഞ്ചുറിയും. 114–ാം മത്സരം കളിക്കുന്ന ഹർമൻപ്രീത് കൗറിന്റെ നാലാം ഏകദിന സെഞ്ചുറിയും രണ്ടാം ലോകകപ്പ് സെഞ്ചുറിയുമാണിത്. 78ന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നിന്ന ഇന്ത്യയ്ക്ക് കരുത്തായത്ത് മന്ദാനയും ഹർമൻപ്രീത് കൂട്ടുകെട്ടാണ്. 184 റൺസാണ് ഇരുവരം നേടിയത്. ഓപ്പണിംഗ് വിക്കറ്റിൽ മന്ദാന – ഭാട്യ സഖ്യം 39 പന്തിൽ 49 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംങിന് ഇറങ്ങി വെസ്റ്റന്‍ഡീസ് തോല്‍വിയിലേക്ക് നീങ്ങുകയാണ്.
English Summary:Women’s One Day World Cup; Mandana and Harman Preethi hit centuries
You may also like this video