Site icon Janayugom Online

വനിത അവകാശ പ്രവർത്തക സോനാൾ ശുക്ല അന്തരിച്ചു

പ്രമുഖ വനിത അവകാശ പ്രവർത്തക സോനാൾ ശുക്ല അന്തരിച്ചു. 80 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വനിതകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വച ചാരിറ്റബൾ ട്രസ്റ്റിന്റെ സ്ഥാപകയാണ്. 1980 മുതൽ സ്ത്രീപക്ഷ അവകാശ പ്രവർത്തനങ്ങളിൽ സജീവമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംഘടനയുടെ സഹസ്ഥാപകയുമായിരുന്നു. 

ചേരിയിലെയും മറ്റ് പിന്നാക്ക സാഹചര്യങ്ങളിലേയും പെൺകുട്ടികളുടെ ചൂഷണത്തിനെതിരെ ശബ്ദമുയർത്തിയാണ് സോനാൾ 1980കള്‍ മുതല്‍ പ്രവർത്തന മേഖലയിലേക്ക് കടന്നു വന്നത്.സ്വന്തം വീട്ടിലെ ഒരു മുറി സപ്പോർട്ട് സെന്ററാക്കി മാറ്റി ലൈംഗികാതിക്രമങ്ങൾക്കും മറ്റ് ആക്രമണങ്ങൾക്കും ഇരയായ സ്ത്രീകൾക്ക് സഹായം നൽകിയിരുന്നു.

വച ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ മാത്രം 3000ലേറെ പുസ്തകങ്ങളുള്ള ലൈബ്രറി സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീ പോരാളികളെ കുറിച്ച് ഡോക്യുമെന്ററിയും തയാറാക്കിയിരുന്നു. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അന്ത്യകർമങ്ങൾ വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ നടക്കും.
eng­lish summary;Women’s rights activist Son­al Shuk­la pass­es away
you may also like this video;

Exit mobile version