Site iconSite icon Janayugom Online

വനിതാ ടി-20 ലോകകപ്പ്; ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാനാണ് ബാറ്റ് ചെയ്യുന്നത്. ദീപ്തി ശര്‍മയാണ് ആദ്യ വിക്കറ്റ് നേടിയത്. ജാവേറിയ ഖാനിനെയാണ് ക്യാചിലൂടെ പുറത്താക്കിയിരിക്കുന്നത്. ആറ് ബന്തില്‍ ഒരു ബൗണ്ടറിയും എട്ട് റണ്‍സുമായാണ് ജാവേറിയ ഖാനിന്റെ മടക്കം. മൂന്ന് ഓവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റൻ ബിസ്‌മ മറൂഫാണ് ബാറ്റിംഗ് തിരഞ്ഞെടുത്തത്.

സ്മൃതി മന്ദനയുടെ അഭാവത്തിൽ ഷഫാലി വർമയ്ക്കൊപ്പം യസ്തിക ഭാട്ടിയ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണിങ് ചെയ്യുക. ഇവർക്കൊപ്പം ജമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ, പൂജ വസ്ട്രാക്കർ എന്നീ എട്ട് ബാറ്റിംഗ് ഓപ്ഷനുകളും രേണുക സിംഗ്, രാജേശ്വരി ഗെയ്ക്വാദ്, രാധ യാദവ് എന്നിവർ ഉൾപ്പെടെ ഏഴ് ബൗളിംഗ് ഓപ്ഷനുകളും ഇന്ത്യക്കുണ്ട്. അതേസമയം ശിഖ പാണ്ഡെയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല.

Eng­lish Summary;Women’s T20; Pak­istan lost their first wick­et against India
You may also like this video

Exit mobile version