Site iconSite icon Janayugom Online

സ്വകാര്യഭാഗത്ത് മരക്കഷ്ണങ്ങള്‍ തിരുകിക്കയറ്റി, പട്ടിണിക്കിട്ടു: ദത്തെടുത്ത കുഞ്ഞിനോട് ദമ്പതികളുടെ ക്രൂരത

childchild

ഉത്തര്‍പ്രദേശില്‍ 11 കാരിയ്ക്കുനേരെ ദത്ത് മാതാപിതാക്കളുടെ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് 11 കാരി പെണ്‍കുട്ടിയ്ക്കുനേരെ അധ്യാപകര്‍ കൂടിയായ മാതാപിതാക്കള്‍ ക്രൂരതകാട്ടിയത്.
വീട്ടിലെ വഴക്കിനിടെ പരിക്കേറ്റതെന്ന് പറഞ്ഞാണ് ഇവര്‍ കുഞ്ഞിനെ നഗരത്തിലെ കന്റോൺമെന്റ് ബോർഡ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം ചികിത്സിക്കുന്നതിനിടെ കുഞ്ഞിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
കുഞ്ഞിന്റെ ശരീരത്തിൽ പീഡനത്തിന്റെ പാടുകൾ കണ്ടെത്തി. കുട്ടിയുടടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് മരക്കഷ്ണങ്ങളും ഡോക്ടർമാർ കണ്ടെത്തി.

പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച യുവതി, കുട്ടിയെ ദത്തെടുത്തതായി അറിയിച്ചു. വീട്ടില്‍വച്ച്, വഴക്കിനിടെ പരിക്കേറ്റെന്നും പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ പരിക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസിനോട് ഡോക്ടര്‍മാര്‍ വിവരം പറയുകയും ഡോക്ടര്‍ ഇവരെ ചോദ്യംചെയ്യലിനായി തടഞ്ഞുവയ്ക്കുകയും ചെയ്തിരിക്കുകയാണ്. 

”പെൺകുട്ടിയുടെ കൈയ്ക്കും പൊട്ടലുണ്ട്. പരിക്ക് കണക്കിലെടുത്ത് ഞങ്ങൾ പോലീസിൽ വിവരമറിയിച്ചു”, ഡോക്ടര്‍ വ്യക്തമാക്കി.

നഗരത്തിലെ ധുമൻഗഞ്ച് സ്വദേശിയാണ് പ്രതിയായ യുവതി, ഭർത്താവ് ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപകനാണ്. കാൺപൂരിലെ ഒരു ഷെൽട്ടർ ഹോമിൽ നിന്നാണ് പെൺകുട്ടിയെ ദത്തെടുത്തതെന്ന് ദമ്പതികള്‍ അവകാശപ്പെട്ടു. എന്നാൽ അമ്മയുടെ മരണത്തെയും പിതാവ് ഉപേക്ഷിച്ചതിനെയും തുടർന്ന് പ്രതി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. താന്‍ ഏറെ നാളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും 14 ദിവസത്തിലധികം തനിക്ക് ഇവര്‍ ഭക്ഷണം നൽകിയില്ലെന്നും കുട്ടി വെളിപ്പെടുത്തി. 

കുറ്റാരോപിതയായ സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ധുമങ്കഞ്ച് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് മൗര്യ പറഞ്ഞു. ചോദ്യം ചെയ്യലിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റ പെൺകുട്ടി കന്റോൺമെന്റ് ബോർഡ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Wood were insert­ed in the pri­vate part; No food for more than 14 days; Cru­el­ty of 11-year-old adop­tive parents

You may also like this video

Exit mobile version