Site iconSite icon Janayugom Online

ഇറാൻ പ്രസിഡന്റിന്റെ വാക്കുകൾക്ക് പുല്ലുവില; ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുന്നു

ഇറാൻ പ്രസിഡന്റിന്റെ വാക്കുകൾക്ക് പുല്ലുവില കല്പിച്ച് സൈന്യം ആക്രമണം തുടരുന്നു. ഗൾഫ് രാജ്യങ്ങളിലെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നിർത്തുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞതിന് പിന്നാലെ അബുദാബിയിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ ഡ്രോണുകൾ പതിച്ചു.

 

കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടർച്ചയായ ആക്രമണമുണ്ടായി. യാത്രക്കാരെ പരിഭ്രാന്തരാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മിസൈൽ പതിച്ചു. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധനടാങ്കുകൾക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായി.

Exit mobile version